സർക്കാർ വകുപ്പിലേക്ക് കരാർ നിയമനം നടത്താൻ അപേക്ഷകൾ ക്ഷണിച്ചു.
Application is invited for contract appointment
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ കൺസൾട്ടന്റ് (ഹ്രസ്വകാല കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. നോൺ പ്രഫഷണൽ/പ്രഫണൽ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും siemat.kerala.gov.in ൽ ലഭിക്കും.
അക്കൗണ്ടന്റ് തസ്തിക കരാര്‍ നിയമനം
കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന്് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.
ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം👇👇👇
സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.
ഡ്രൈവര്‍ കം ഓപ്പറേറ്റര്‍
ഇന്റര്‍വ്യൂ നവംബര്‍ 6ന്
വേങ്ങേരി തടമ്പാട്ടുതഴത്തെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കോഴിക്കോട് മേഖല കേന്ദ്രത്തില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതന നിരക്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇന്റര്‍വ്യൂ. ലൈറ്റ് /ഹെവി മോട്ടോര്‍ വാഹന ലൈസന്‍സ് ഉള്ളവരും സിനിമ പ്രൊജക്റ്റ് ഓപ്പറേറ്റര്‍ ആയി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവരുമായവര്‍ക്ക് പങ്കെടുക്കാം. ഈ ഓഫീസിനു കീഴില്‍ വരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 715 രൂപ ദിവസ വേതന നിരക്കില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം. കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്കു മുന്‍ഗണന. ഫോണ്‍ 04952370368
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ നിയമനം👇👇👇
കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.
സർക്കാർ സർവീസിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷിക്കാം
👆👆👆
إرسال تعليق