VD Satheesan MLA Mocked the government. Read More...
പുരപ്പുറത്ത് കയറി നിന്ന് ജനകീയാസൂത്രണത്തെക്കുറിച്ച് സംസാരിക്കുന്ന ഇടത് മുന്നണി സർക്കാർ യഥാർത്ഥത്തിൽ പ്രാദേശിക സർക്കാരുകളുടെ കഴുത്തുഞെരിക്കുകയായിരുന്നു എന്ന് വി ടി സതീശൻ എം എൽ എ ആരോപിച്ചു. അതിനു ഉദാഹരണങ്ങൾ സഹിതം ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ പ്രധാന ആരോപണം
1. 2019 - 20 ൽ പ്രാദേശിക സർക്കാരുകളുടെ വിഹിതം സർക്കാർ പ്രഖ്യാപിച്ചത് 7500 കോടി. നൽകിയത് 3887.53 കോടി . 3612.47 കോടി സർക്കാർ നൽകിയില്ല.
2. 2020 - 21ൽ സർക്കാർ പ്രഖ്യാപിച്ചത് 7158 കോടി. നൽകിയത് 2665.91 കോടി. 4492.09 കോടി സർക്കാർ നൽകിയില്ല. 19-20 ൽ പ്രഖ്യാപിച്ചതിന്റെ 51.83 ശതമാനം നൽകിയപ്പോൾ 20-21 ൽ നൽകിയത് 37.24 ശതമാനം മാത്രം.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു പ്രാദേശിക സർക്കാരുകൾക്ക് കഴിഞ്ഞ് കുറച്ചു വർഷങ്ങളായി പ്രഖ്യാപിക്കുന്ന തുകയുടെ പകുതിപോലും ലഭിക്കുന്നില്ല എന്ന തെളിവ് സഹിതം ഉള്ള ആരോപണം ഇടത്പക്ഷ സർക്കാരിന് വലിയ തിരിച്ചടിയായിരിക്കും. പ്രഖ്യാപിത കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട് എന്നു സർക്കാർ അവകാശപ്പെടുന്ന ഈ സമയത്തു പ്രാദേശിക കാര്യങ്ങളിൽ വരുത്തിയ ഈ വീഴ്‌ച്ച വലിയ തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തൽ.
👇👇👇
إرسال تعليق