Contract Appointment in LD Typist and Office Attendant in Calicut Court. Read More...
👆👆👆
👆👆👆
👆👆👆
കോഴിക്കോട് കോടതിയിൽ കരാർ നിയമനം
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. എൽ.ഡി.ടൈപ്പിസ്റ്റിന് 19,950 രൂപയും ഓഫീസ് അറ്റന്റന്റിന് 17,325 രൂപയുമാണ് പ്രതിമാസ സഞ്ചിത ശമ്പളം. 60 വയസ് പൂർത്തിയാകാൻ പാടില്ല. അപേക്ഷകർക്ക് അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവ്വീസിലോ സംസ്ഥാന സർക്കാർ സർവ്വീസിലോ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പേര്, വിലാസം, ഫോൺ നമ്പർ, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
നിയമനം 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12ന് വൈകിട്ട് അഞ്ചുവരെ. ഇന്റർവ്യൂ തിയതി നേരിട്ട് അറിയിക്കും.
അപേക്ഷകൾ അയക്കേണ്ട വിലാസം:
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, കോഴിക്കോട്-673 032.
إرسال تعليق