സർക്കാർ വകുപ്പിൽ താൽകാലിക നിയമനം Temporary appointment in a government department

Temporary appointment of Clark Typist in Government Department. Read More...



ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിമുക്തഭടന്‍മാര്‍ക്ക് സംവരണം ചെയ്ത ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ 19000 – 43600 രൂപ ശമ്പളനിരക്കില്‍ താല്‍ക്കാലിക ഒഴിവ്. എസ്.എസ്.എല്‍.സി, ടൈപ്പ്റൈറ്റിംങ്ങ് ഇംഗ്ളീഷ് & മലയാളം (ലോവര്‍),കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംങ്ങ് (ലോവര്‍) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 2002 ജനുവരിയ്ക്ക് മുന്‍പ് ടൈപ്പ്റൈറ്റിംങ്ങ് ഇംഗ്ളീഷ് (ലോവര്‍) പാസ്സായവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസ്സസിംങ്ങിന്റെ നിയമാനുസൃതമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം 2020 ജനുവരി ഒന്നിന് 18 വയസ്സിനും 50 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24 നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.


താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കുന്നു




മലപ്പുറം ജില്ലയില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ മലപ്പുറം ഗവ. കോളജ് സബ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നു. കൂടിക്കാഴ്ച മലപ്പുറം സര്‍ക്കാര്‍ കോളജില്‍ വെച്ച് ഡിസംബര്‍ 30 ന് രാവിലെ 11 ന് നടക്കും. പ്രതിമാസം 7000 രൂപ ലഭിക്കും. താല്‍പര്യമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക്് മുന്‍ഗണന.



👆👆👆

👆👆👆


👆👆👆





Post a Comment

أحدث أقدم

Display Add 2