സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Job Vacancy in Kerala Govt institutions

Applications are invited for temporary vacancies in Government Institutions. Read More...



ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒഴിവ്

കുടുംബശ്രീയുടെ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) ജില്ലയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയ്ക്ക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ലിഫ്റ്റിങ് സൂപ്പര്‍വൈസറിന് പ്ലസ്ടു, ബ്രോയിലര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 27നകം സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം keralachicken.org.in ല്‍ ലഭിക്കും. ഫോണ്‍: 7558080757.

നഴ്‌സിങ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെപിഎച്ച്എന്‍, ആര്‍.ബി.എസ്.കെ.നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ദിവസവേതനാടി സ്ഥാനത്തിലുള്ള കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ജനുവരി 25ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിനു പുറത്ത് എഴുതണം. യോഗ്യതയടക്കമുള്ള വിശദവിവരം www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭിക്കും.

ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിങ് ട്യൂട്ടറേയും ഐ.എം.സിയുടെ കണക്കുകള്‍ തയ്യാറാക്കുന്നതിന് അക്കൗണ്ടന്റിനേയും തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ ജനുവരി 19 രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കും. ഡ്രൈവിംഗ് ട്യൂട്ടര്‍- യോഗ്യത – എസ്.എസ്.എല്‍.സി, 2 & 4 വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, എല്‍.എം.വി 5 വര്‍ഷത്തെ പരിചയം. പ്രായം- 35-45. അക്കൗണ്ടന്റ് – യോഗ്യത – പിജി.ഡിസി.എ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, പ്രായം – 25-40. ഫോണ്‍: 04868272216


ഡാറ്റ എന്‍ട്രി :യുവജനങ്ങള്‍ക്ക് അവസരം


കാസര്‍കോട് ജില്ലയില്‍ രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്. താല്‍പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ 9188010343 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കണം. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് , പരിശീലനം, പ്രതിഫലം നല്‍കും.


ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷകള്‍ ജനുവരി 22 നകം സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, കോര്‍ട്ട് കോമ്പൗണ്ട്, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 256189


മേട്രണ്‍ തസ്തിക; അപേക്ഷ ക്ഷണിച്ചു.


കൊച്ചി: ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍. മുന്‍കാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059.


വാക്-ഇന്‍-ഇന്റര്‍വ്യൂ


കൊച്ചി: കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. പ്രൊജക്ട് സ്ഥാഫ്-2 യോഗ്യത ഓഫീസ് പാക്കേജുകളിലും ടാലിയിലും അറിവുളള എംകോം, പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത ഡിപ്ലോമ/ഐറ്റിഐ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.


നിര്‍മ്മിതി കേന്ദ്രത്തില്‍ ഫിനാന്‍സ് ഓഫീസര്‍ നിയമനം


ആലപ്പുഴ: നിര്‍മ്മിതി കേന്ദ്രത്തില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിനാന്‍സ് ഓഫീസര്‍/ ഗവണ്‍മെന്റ് അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ നിന്നോ അതിനു മുകളിലുള്ള തസ്തികയില്‍ നിന്നോ വിരമിച്ചവരായിരിക്കണം. മാസം 25000 രൂപ പ്രകാരം ആറ് മാസ കാലാവധിയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.വിശദമായ ബയോഡേറ്റ ജനുവരി 30 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് സെക്രട്ടറി / പ്രൊജക്റ്റ് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി. ഒ, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447 171241.


https://www.godnetvision.com/2021/01/job-vacancy-in-kerala-govt-institutions.html






ജല അതോറിറ്റിയില്‍ കരാര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപറമ്പ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപറമ്പ് ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹജരാകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


കുടുംബശ്രീ ചിക്കന്‍; ജില്ലയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.

ആലപ്പുഴ :കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍ ) കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ആലപ്പുഴ ജില്ലയില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഒരുവര്‍ഷക്കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ WWW.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 27ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ , സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജ്ജന മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് വലിയ കുളം ജംഗ്ഷന്‍, തിരുവമ്പാടി, 688001 എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ലഭ്യമാണ്.



ട്രാന്‍സലേറ്റര്‍മാരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്. തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, തെലുങ്ക് മറ്റ് ഇതര ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളളവരെ (ട്രാന്‍സലേറ്റര്‍മാരെ) ആവശ്യുമുണ്ട്. ജനുവരി 31 ആണ് അവസാന തീയതി. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി- 685608, ഫോണ്‍: 04862 200108, 7025174038


മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് പരമാവധി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിഭാഗം , തസ്തിക, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍ : ജനറല്‍ മെഡിസിന്‍ – സീനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, ജനറല്‍ മെഡിസിന്‍ – ജൂനിയര്‍ റസിഡന്റ് -3 – എം.ബി.ബി.എസ്, പള്‍മണറി മെഡിസിന്‍ – ജൂനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ, സൈക്യാട്രി – ജൂനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ, ജനറല്‍ സര്‍ജറി – സീനിയര്‍ റസിഡന്റ് -2 – എം.ബി.ബി.എസ് & എംഎസ് , ജനറല്‍ സര്‍ജറി – ജൂനിയര്‍ റസിഡന്റ് -3 – എം.ബി.ബി.എസ് , അനസ്തേഷ്യ – ജൂനിയര്‍ റസിഡന്റ് – 2 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ. എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് പ്രതിമാസം 52,000 രൂപയും അധിക യോഗ്യതയുളളവര്‍ക്ക് 70,000 രൂപയും വേതനം നല്‍കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 19 ന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.


കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം

തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫിസര്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് 23000 രൂപ വേതനത്തിലാണ് നിയമനം.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം എസ് ഡബ്ലിയു / കമ്പ്യൂട്ടറില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ആണ് യോഗ്യത. അപേക്ഷകര്‍ ജനുവരി 27 ന് മുന്‍പ് ചെയര്‍മാന്‍, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ ഡി ആര്‍ ബില്‍ഡിംഗ്,അയ്യന്തോള്‍ പി ഒ തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2363770


ഔഷധ സസ്യ ബോർഡിൽ നിയമനം

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാതെ ബോട്ടണിയിലുള്ള ബിരുദം. അംഗീകൃത സ്ഥാപനത്തിൽ ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികൾ എന്നിവയിലും ഓഫീസ് ജോലികളിലുമുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ശമ്പളസ്‌കെയിൽ 22200-48000 രൂപ. പ്രായപരിധി 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം (www.smpbkerala.org) യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി രണ്ടിനകം ലഭ്യമാക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധ സസ്യ ബോർഡ്, കേരള, ഷൊർണൂർ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂർ-22. ഫോൺ: 0487-2323151.

👆👆👆

👆👆👆

👆👆👆

👆👆👆


സ്റ്റോ ർ കീപ്പർ ഒഴിവ്

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ (ഗ്രേഡ്-3 ) തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 26,500 രൂപ. ജനറൽ വിഭാഗത്തിന് 700 രൂപയും എസ് സി /എസ്ടി വിഭാഗത്തിന് 140 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവർ www.cusat.ac.in മുഖേന ഫെബ്രുവരി എട്ടിനു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപ് ലോഡ് ചെയ്ത അപേക്ഷയുടെയും വയസ്, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം കമ്മ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ ഫീസ് രസീത് എന്നിവ സഹിതം ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് സ്റ്റോർ കീപ്പർ (ഗ്രേഡ്- 3) ഓൺ കോൺട്രാക്ട് ബേസിസ് എന്ന് രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കൊച്ചി 682 022 എന്ന വിലാസത്തിൽ ഫെബ്രുവരി 15 നകം ലഭിക്കണം


അനസ്തറ്റിസ്റ്റ് ഒഴിവ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍.എസ്.ബി.വൈക്ക് കീഴില്‍ അനസ്തറ്റിസ്റ്റ് ന്റെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: അനസ്തേഷ്യോളജിയില്‍ എംഡി അല്ലെങ്കില്‍ ഡിഎന്‍ബി. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.


ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ നിയമനം

കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ജനുവരി 22 നകം സെക്രട്ടറി/സബ് ജഡ്ജ്, കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മുട്ടമ്പലം പി.ഓ, കോട്ടയം -686004 എന്ന വിലാസത്തില്‍ നല്‍കണം.ഫോണ്‍: 0481 2572422


സ്‌കാവഞ്ചര്‍ ഒഴിവ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസ്സിന് കീഴില്‍ പുരുഷ സ്‌കാവഞ്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എട്ടാം ക്ലാസ്സ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13ന് ഉച്ചക്ക് 12 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.



വനിതാ ഉദ്യോഗാർത്ഥികൾക്ക് താൽക്കാലിക നിയമനം

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷം പ്രവൃത്തി പരിചയവും വേണം. ശമ്പളം 15,000 രൂപ.
സെന്റർ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വർഷം പ്രവൃത്തി പരിചയവും വേണം. ശമ്പളം 22,000 രൂപ.
സൈക്കോ സോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യു/എം.എ/എം.എസ്‌സി സൈക്കോളജി/ എം.എ. സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. വനിതാ ശിശു മേഖലകളിലെ പ്രവൃത്തി പരിചയമാണ് പരിഗണിക്കുക.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 22നകം നേരിട്ട് ഹാജരാജി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന.



പ്രോജക്ട് എൻജിനിയർ കരാർ നിയമനം

തിരുവനന്തപുരം ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം, വട്ടിയൂർക്കാവിനു കീഴിൽ നടപ്പിലാക്കുന്ന റർബൻ മിഷനിലേക്ക് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.ടെക്(സിവിൽ) ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 26,750 രൂപ. നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതം 19ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ ലഭിക്കേണ്ട വിലാസം: പ്രോജക്ട് ഡയറക്ടർ, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം (പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം), വട്ടിയൂർക്കാവ്, പിൻ-695 013. ഫോൺ: 0471-2360137.



വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്

പെരിന്തല്‍മണ്ണ സഖി-വണ്‍സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. സെന്റര്‍ അഡിമിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സലര്‍, ഐ.ടി സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. സെന്റര്‍ അഡിമിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍ തസ്തികകള്‍ക്ക് എല്‍.എല്‍.ബി/ എം.എസ്.ഡബ്‌ള്യൂ യോഗ്യതയും കൗണ്‍സലറിന് എല്‍.എല്‍.ബി/ക്ലിനിക്കല്‍ സൈക്യാട്രിയില്‍ പി.ജിയും ഐ.ടി സ്റ്റാഫിന് ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍-ബി2 ബ്ലോക്ക്, മലപ്പുറം- 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ wpompm@gmail.com ഇ-മെയില്‍ വഴിയോ ജനുവരി 23നകം സമര്‍പ്പിക്കണം. ഫോണ്‍: 8281999059.





Post a Comment

Previous Post Next Post

Display Add 2