സമ്പൂർണ ന്യായ് പദ്ധതി കേരളത്തിൽ Minimum income Guarantee Scheme

Minimum income Guarantee Scheme ലൂടെ രാഹുൽ ഗാന്ധി വിഭാവനം ചെയ്ത NYAY പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ യുഡിഫ്. 



ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ്  നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത  ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ  അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ  ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതി പ്രകാരം കർഷകർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്ഷസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയിലാണ് പദ്ധതി തുടങ്ങിയത്.
ഈ പദ്ധതി പ്രകാരം 14 വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് 5,750 കോടി രൂപ നാല് തവണകളായി വിതരണം ചെയ്യും. ഇതുപ്രകാരം കരിമ്പ് കൃഷിക്കാർക്ക് ഏക്കറിന് 13,000 രൂപയും നെൽ കർഷകർക്ക് ഏക്കറിന് 10,000 രൂപയും ഗ്രാന്റായി ലഭിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പറഞ്ഞു.പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാർശ്വവത്കരിക്കപ്പെട്ട കർഷകർ, പട്ടികജാതി, പട്ടികവർഗക്കാർ, ഒബിസി, ദരിദ്ര വിഭാഗങ്ങൾ തുടങ്ങിയവരാകുമെന്നും ബാഘേൽ പറഞ്ഞു. ഭൂരഹിതരായിട്ടുള്ള കർഷക തൊഴിലാളികളെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. അതിന്റെ വിശദമായ കർമപദ്ധതി തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ  ആദ്യമായി ന്യായ് പദ്ധതി  നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഢ് സർക്കാർ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതിക്ക് വീഡിയോ കോൺഫറൻസിലൂടെ സോണിയഗാന്ധിയാണ് തുടക്കമിട്ടത്.
കർഷകരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതി അവരെ സ്വശ്രയത്വത്തിലേക്ക് നയിക്കുമെന്ന് സോണിയ പറഞ്ഞു. ഛത്തീസ്ഗഢിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും ന്യായ് പദ്ധതി നടപ്പിലാക്കും.

കേരളത്തിലും അടുത്ത യുഡിഫ് സർക്കാർ ന്യായ് പദ്ധതി നടപ്പിലാക്കും. കേരളത്തിൽ കർഷകർക്ക് മാത്രമല്ല സമ്പൂർണ ന്യായ് പദ്ധതി നടപ്പിലാക്കാനാണ് യുഡിഫ് ലക്ഷ്യം. അങ്ങനെ വരുമ്പോൾ സമ്പൂർണ ന്യായ് പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ ക്ഷേമ പദ്ധതി എന്നിവ നടപ്പിലാക്കിയത് പോലെ മറ്റൊരു നാഴിക കല്ലായി മാറും കേരളത്തിൽ നടപ്പാക്കുന്ന സമ്പൂർണ ന്യായ് പദ്ധതി. 

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.

എന്താണ് ന്യായ് പദ്ധതി
👇👇👇






👆👆👆


👆👆👆


Post a Comment

Previous Post Next Post

Display Add 2