👆👆👆
👆👆👆
👆👆👆
ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം
പാലക്കാട് ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍-1),വര്‍ക്ക്‌ഷോപ്പ് ഇന്‍സ്്ട്രക്ടര്‍ (ഇലക്ട്രിക്കല്‍-1), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്-1), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍സ്-1), ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്-1) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അതാത് ട്രേഡിലുള്ള ഡിപ്ലോമയും ട്രേഡ്‌സ്മാന്‍മാര്‍ക്ക് ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.ഫോണ്‍-0491 2572038
കരാർ നിയമനം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജരെ ആവശ്യമുണ്ട്. ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂർവേദ മരുന്ന് നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവുമുള്ള 45 വയസ്സിനു താഴെ പ്രായപരിധി ഉള്ളവർ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷകൾ 15നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: sctfed@gmail.com.
പ്രോജക്ട് എൻജിനിയർ കരാർ നിയമനം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സിവിൽ/ ആർക്കിടെക്ച്ചറൽ ശാഖയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവിൽ നിർമ്മാണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷം പ്രൊജക്ട് മാനേജ്‌മെന്റിൽ പ്രവൃത്തിപരിചയവും ഇ-ടെണ്ടറിംഗിൽ പരിജ്ഞാനമുള്ളവരിൽ നിന്നും വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 15നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: sctfed@gmail.com.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ട്. 2013 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഓഡിറ്റ് ചെയ്യുന്നതിന് താത്പര്യമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും
കെയര്‍ ടേക്കര്‍ തസ്തികയില്‍ ഒഴിവ്
കൊച്ചി: തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ ജനറല്‍, ഈഴവ വിഭാഗങ്ങള്‍ക്കായി രണ്ട് താത്കാലിക ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു/തത്തുല്യം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴിലുളള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍/അനാഥാലയത്തില്‍ കെയര്‍ഗീവര്‍/കെയര്‍ടേക്കര്‍ തസ്തികയിലുളള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. നല്ല ശാരീരിക ക്ഷമത. (വനിതകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). പ്രായപരിധി 18 നും 41 നും മധ്യേ (2020 ജനുവരി ഒന്നിന്) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 14 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
👆👆👆
👆👆👆
👆👆👆
إرسال تعليق