സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് വിവിധ ജില്ലകളിൽ അപേക്ഷ ക്ഷണിച്ചു. Temporary job Vacancy in Govt Institutions

Applications invited for the temporary job Vacancy in Govt Institutions. Read More...


തെറാപ്പിസ്റ്റ്, അറ്റന്റർ ഒഴിവ്

തൃശൂർ രാമവർമ്മ ജില്ലാ ഗവ ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ്മിഷന്റെ പ്രാണശക്തി യൂണിറ്റിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, അറ്റന്റർ പോസ്റ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ആയുർവേദ തെറാപ്പിസ്റ്റ് യോഗ്യത :ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന തെറാപ്പി കോഴ്സ് പാസായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പരിധി 40 വയസ്.
അറ്റന്റർ യോഗ്യത :എസ് എസ് എൽ സി, ആറ് മാസത്തിൽ കുറയാത്ത ഗവ അംഗീകൃത കമ്പ്യൂട്ടർ പാസായിരിക്കണം. പ്രായപരിധി 40 വയസ്.
തൃശൂർ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. തെറാപ്പിസ്റ്റിനുള്ള അഭിമുഖം ജനുവരി 25 ന് രാവിലെ 10.30 നും അറ്റന്ററിനുള്ള അഭിമുഖം 27 രാവിലെ 10.30 നും നടക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് : 0487 233 43 13


അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവര്‍ ജനുവരി 28 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം സബ് കളക്ടറുടെ കാര്യാലയത്തില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924254227.


കുടുംബശ്രീയില്‍ ഓഡിറ്ററുടെ ഒഴിവ്



കാസര്‍കോട് ജില്ലയില്‍ കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പരിധിയിലുളളവര്‍ക്കാണ് അവസരം. ഫോണ്‍: 04994256111, 7025515717


സൈക്കോളജി അപ്രന്റിസ് താൽക്കാലിക നിയമനം: ഇന്റർവ്യൂ 28ന്

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ ഹാജരാക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.


ജോലി ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഗ്രേഡ് -1 തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 11-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യത, BUTCHERY / COOKERY സര്‍ട്ടിഫിക്കറ്റ്, ഫുഡ് ഇന്‍ഡസ്ട്രി/ മീറ്റ് പ്രോസസ്സിംഗ് ഇന്‍ഡസ്ട്രിയിലോ അതിനു തത്തുല്യമായ വിഭാഗത്തിലോ ഉള്ള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.


👆👆👆

👆👆👆

👆👆👆


Post a Comment

أحدث أقدم

Display Add 2