Applications are invited for appointment on contract basis to various vacancies. Read More...
താൽകാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കൺസൾട്ടന്റ് പ്രൊക്യുയർമെന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദ വിവരം www.eemployment.kerala.gov.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലായ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം
ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ . പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം: 19280 രൂപ. മെഡിക്കല്‍കോളജിന് 10 കിമീ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം: 20350 രൂപ. ആരോഗ്യ രംഗത്തെ പ്രോജക്ടുകള്‍/ ഫീല്‍ഡ് വര്‍ക്കില്‍ പരിചയമുള്ളവര്‍ക്കും മെഡിക്കല്‍കോളജിന് 10 കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, കെയർ ടേക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട്ടെ സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: keralasamakhya@gmail.com , വെബ്‌സൈറ്റ്: www.keralasamakhya.org , ഫോൺ: 0471-2348666.
ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്
ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്‌സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ career.treasury@kerala.gov.in ൽ അയയ്ക്കണം. വിശദമായ വിജ്ഞാപനം www.portal.treasury.kerala.gov.in ൽ ലഭിക്കും.
ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് വാക്ക് ഇൻ ഇന്റർവ്യൂ
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
17ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ 11.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു.
പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളിൽ 18ന് രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു.
ഡിപ്ലോമ/ബി.എസ്സ്‌സി/എം.എസ്സ്‌സി/ബി.ടെക്/എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുണ്ടാകണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: ehealth.kerala.gov.in. ഫോൺ: 9495981772 (പാലക്കാട്), 9745799985 (തൃശൂർ), 9745799946 (മലപ്പുറം).
Post a Comment