Appointment by interview without examination in Government Department. Read More...
കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവുകൾ
വിദ്യാനഗർ കേന്ദ്രീയ വിദ്യാലയ നമ്പർ-2 ൽ അധ്യാപകരുടെ ഒഴിവുണ്ട്. പി ജി ടി വിഭാഗത്തിൽ ഹിന്ദി, ഗണിതം, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് വിഷയങ്ങളിലും ടിജിടി വിഭാഗത്തിൽ ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ് വഭാഗത്തിലും കലാവിദ്യാഭ്യാസം, പ്രൈമറി ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, നഴ്സ്, മലയാളഭാഷാ അധ്യാപകൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകൾ. പിജിടി, ടിജിടി വഭാഗത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 9.30നും മറ്റു വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23ന് രാവിലെ 9.30നും ഓഫീസിൽ നടക്കും. ഫോൺ: 04994 256788. വെബ്സൈറ്റ് : https://no2kasragod.kvs.ac.in/
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സയൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും അക്കൗണ്ടിംഗിലും പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്സ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പ്രതിമാസവേതനം 19,000 രൂപ. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. 23ന് രാവിലെ 10ന് തിരുവനന്തപുരം പാലോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
ഫിഷന്‍മെന്‍ താത്കാലിക ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഫിഷന്‍മെന്‍ തസ്തികയിലേക്ക് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 25 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18- 41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .വിദ്യാഭ്യാസ യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം, കേരള ഗവണ്മെന്റ് നടത്തുന്ന മെക്കനൈസ്ഡ് ഫിഷര്‍മെന്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ചിരിക്കണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണം. വിലാസം : സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, വഞ്ചിയൂര്‍, തിരുവനന്തപുരം. കൂടുതല്‍ വിവവരങ്ങള്‍ക്ക് 0471-2575013.
പാരാ ലീഗൽ വളണ്ടിയറാകാൻ അവസരം
കാസർകോട് ജില്ലാ കോടതി സമുച്ചയത്തിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരാ ലീഗൽ വളണ്ടിയറായി സേവനം അനുഷ്ഠിക്കാൻ താൽപര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫെബ്രുവരി 20ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ: 04994 256189, 255189.
👆👆👆
👆👆👆
Post a Comment