Various vacancies in Central and State Government Institutions. Read More...
സ്ലിപ് വേ വര്‍ക്കര്‍ തസ്തികയില്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ലിപ് വേ വര്‍ക്കര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-25. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, ഷിപ്പ് യാര്‍ഡ്, ഡ്രൈ ഡോക്ക്, അംഗീകൃത സ്ലിപ് വേ എന്നിവിടങ്ങളിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസുമായി ബന്ധപ്പെടുക.
ലൈബ്രറേറിയന്റെ ഒഴിവ്
കാസര്‍കോട് ജില്ലയില്‍ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ലൈബ്രേറിയന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 11 ന് പഞ്ചായത്തില്‍. ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡി ടി പി മലയാളം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
തൊഴില്‍ മേള 27ന്;
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള സംഘടിപ്പിക്കും.
ജൂനിയര്‍ സെയില്‍സ് അസോസിയേറ്റ്‌സ്: എസ്.എസ്.എല്‍.സി/ പ്ലസ്.ടു/ ബിരുദം.
സെയില്‍സ് ആന്‍ഡ് സര്‍വീസ് എന്‍ജിനീയേഴ്‌സ്: ഐ.ടി സംബന്ധമായ കോഴ്‌സുകള്‍, ഹാര്‍ഡ്വെയര്‍/ സോഫ്റ്റ്വെയര്‍ കോഴ്‌സുകള്‍
നെറ്റ് വര്‍ക്ക് ടെക്‌നിക്കല്‍ എന്‍ജിനീയറിങ്: ബിരുദം, സി.സി.എന്‍.എ/ എം.സി.എസ്.എ/ നെറ്റ്വര്‍ക്കിംഗ്.
താല്പര്യമുള്ളവര്‍ ഫെബ്രുവരി 24, 25, 26 തീയതികളില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും ബയോഡാറ്റയും (3 പകര്‍പ്പ്) സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ഫോണ്‍: 0491-2505204.
ഇന്റര്‍വ്യൂ
സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2 രാവിലെ 10 ന് സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തും. നേഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിംഗ് പാസ്സായിരിക്കണം. കൂടാതെ കേരള നേഴ്‌സസ് മിഡ് വൈവ്‌സ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868244390
إرسال تعليق