സർക്കാർ വകുപ്പിൽ താൽകാലിക ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. Temporary vacancies in Government Departments

Applications are invited for the posts of Driver, Plumber, Security, Meter Reader and Supervisor. Read More...


◾️സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ്

കാസര്‍ഗോഡ്‌ ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന സെക്യൂരിറ്റി കം ഡ്രൈവർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മാർച്ച് നാലിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ നടക്കും. എസ് എസ് എൽ സി വിജയിച്ച 50ൽ താഴെ പ്രായമുള്ള ഹെവി ലൈസൻസ് ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0467 2217018.


◾️സൈറ്റ് സൂപ്പർവൈസറുടെ ഒഴിവ്

കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിങ് സൈറ്റ് സൂപ്പർവൈസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മാർച്ച് മൂന്നിന് രാവിലെ 11 ന് കോളേജ് ഓഫീസിൽ. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04994-250290


◾️പ്ലംബര്‍ കം മീറ്റര്‍ റീഡര്‍ നിയമനം

പാലക്കാട് ജില്ലയില്‍ പറളി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്ലംബര്‍ കം മീറ്റര്‍ റീഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ / ഐ.ടി.സിയില്‍ പ്ലംബിംഗ് കോഴ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 27 ന് രാവിലെ 11 ന് പറളി പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.







Post a Comment

أحدث أقدم

Display Add 2