താൽകാലിക നിയമനങ്ങൾ Temporary appointment in govt department

Application invited for various temporary vacancy in govt department.Read More...
Also read





◾️ കടൽ രക്ഷ ഗാർഡ്
◾️ റേഡിയോഗ്രാഫർ
◾️ ഫിസിയോതെറാപ്പിസ്റ്റ്

📎 കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു

ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20-നും 45 -നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ മെയ് 25 -ന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാം ഫോണ്‍ : 0495 2414074



📎 റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം


അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900


📎 ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം


അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900


Post a Comment

أحدث أقدم

Display Add 2