Application Invited for the various temporary job vacancies in Govt Department. Read More...
Also read
👆👆👆
👆👆👆
👆👆👆
👆👆👆
📎 സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം 18 ന് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
📎 സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 350 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ആയിരിക്കും നിയമനം.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900.
📎 കരാർ നിയമനം
ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ wcd.kerala.gov.in ൽ ലഭ്യമാണ്
📎 ലീഗൽ കൗൺസിലർ ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. അപേക്ഷകൾ mahilamandir13@gmail.com ലേക്കും അയയ്ക്കാം.
Post a Comment