സർക്കാർ വകുപ്പിൽ താൽകാലിക ഒഴിവുകൾ Temporary job vacancy in govt department

Application Invited for various temporary vacancy in govt department. Read More...









📎 ഹൗസ് മദർ തസ്തികയിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

📎 കരാർ നിയമനം

ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ wcd.kerala.gov.in ൽ ലഭ്യമാണ്.


Nb: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി സർക്കാർ വകുപ്പിൽ വരുന്ന മാറ്റങ്ങൾ വാർത്ത മാധ്യമങ്ങൾ വഴിയോ മറ്റു മാർഗങ്ങളിലൂടെയോ അറിയാൻ ശ്രമിക്കണം.


Post a Comment

أحدث أقدم

Display Add 2