Kerala psc previous questions | General Knowledge | Indian Constitution

Kerala psc previous questions | Indian Constitution Expected Questions | General Knowledge |


Also Read



     >> Current Affairs
 



◾️ ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ആര് ?
          കമലാപതി ത്രിപാഠി

◾️ രാജ്യസഭയുടെ പരവതാനിയുടെ നിറം ഏത് ?
          ചുവപ്പ്

◾️ സംസ്ഥാന നിയമസഭയിലേക്ക് ഗവർണ്ണർ എത്ര പേരെയാണ് നാമനിർദ്ദേശം ചെയ്യുന്നത് ?
             ആരെയും ചെയ്യുന്നില്ല (ആംഗ്ലോ ഇന്ത്യൻ റിസർവേഷൻ നിലവിൽ ഇല്ല  )

◾️ ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ആര് ?
             ഗവർണർ

◾️ ഏറ്റവും കുറച്ചു കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര് ?
              കമൽ നരേൻ സിംഗ്

◾️ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര് ?
           വൈ വി ചന്ദ്രചൂഡ്

◾️ ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര് ?
               ഹരിലാൽ ജെ കനിയ

◾️ പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടന സാധ്യത പരിശോധിക്കുന്നത് ആര് ?
               സുപ്രീംകോടതി

◾️ അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ ഏത് ?
               ആർട്ടിക്കിൾ 165

◾️ ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി ഏത് ?
           ഗുവാഹത്തി

◾️ ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
                ആർട്ടിക്കിൾ 243 (A)

◾️ ധനകാര്യ കമ്മീഷൻ ആദ്യ ചെയർമാൻ ആര് ?
                കെ സി നിയോഗി

◾️ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?
                ഗവർണർ

◾️ ഹൈക്കോടതി കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
                  ആർട്ടിക്കിൾ 214

◾️ ആർട്ടിക്കിൾ 324 എന്തിനെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത് ?
                 ഇലക്ഷൻ കമ്മീഷൻ

◾️ ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
                  1951

◾️ നികുതികളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
                 ആർട്ടിക്കിൾ 265

◾️ പാർലമെന്റിലെ ശിഷ്ട അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
               ആർട്ടിക്കിൾ 248

◾️ അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏത് ?
                 ആർട്ടിക്കിൾ 262

◾️ അന്തർ സംസ്ഥാന നദീജല നിയമം നിലവിൽ വന്നതെന്ന് ?
               1956

◾️ ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര് ?
              സുകുമാർ സെൻ

◾️ യു പി എസ് സി യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
            ആർട്ടിക്കിൾ 315

◾️ എല്ലാ മാസവും സിഎജി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
            രാഷ്ട്രപതിക്ക്

◾️ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?
            സുജാത മനോഹർ

◾️ ഹൈക്കോടതി റിട്ടുകളുടെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
              ആർട്ടിക്കിൾ 226

◾️ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ നിന്ന് ഒരേസമയം മത്സരിക്കാൻ കഴിയും ?
                2

◾️ സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ ഏത് ?
             ആർട്ടിക്കിൾ 326

◾️ യു പി എസ് സി ചെയർമാനെ നിയമിക്കുന്നത്  ആരാണ് ?
              പ്രസിഡന്റ്

◾️ യു പി എസ് സി അംഗമായ ആദ്യ മലയാളി ആര് ?
                ഡോക്ടർ കെ ജി അടിയോടി

◾️ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടേയും കൺസോളിഡേറ്റഡ് ഫണ്ടുകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
              ആർട്ടിക്കിൾ 266

◾️ ആൻഡമാൻ നിക്കോബർ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നു ?
                 കൽക്കട്ട ഹൈക്കോടതി

◾️ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നത് ആരാണ് ?
               അഡ്വക്കേറ്റ് ജനറൽ

◾️  ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം എത്രയാണ് ?
               5

◾️ ക്രിമിനൽ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ് ?
              കൺകറന്റ് ലിസ്റ്റ്

◾️ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര ? 
             25


നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങൾക്ക് വേണ്ട വിഷയങ്ങളും താഴെ കമന്റ്‌ ചെയ്യൂ


Previous Questions | Kerala PSC | Indian Constitution | Rank Making | General Knowledge



Post a Comment

أحدث أقدم

Display Add 2