Application invited for the post of Promoter for field work in peruvemb Grama Panchayath
Related Post
പ്രമോട്ടര്‍ നിയമനം
പെരുവെമ്പ് പഞ്ചായത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വിഭാഗക്കാരെ കരാറടിസ്ഥാനത്തില്‍ പ്രൊമോട്ടര്‍ തസ്തികയില്‍ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ള 18 -40 വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 23 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491- 2505005.
Post a Comment