Application invited for the post of ayurvedha pharmacist in Pathanamthitta on daily wages
Related Post
ആയുര്‍വേദ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം; കൂടിക്കാഴ്ച 22ന്
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അപേക്ഷകര്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2324337
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (പ്രീ സ്‌കെയിൽ 35700-75600), ഓഫീസ് അറ്റൻഡന്റ് (പ്രീ സ്‌കെയിൽ 16500-35700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിൽ താഴ്ന്ന ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷകൾ ജൂൺ 30ന് മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
Post a Comment