Application invited for the post of Office secretary, engineer on contract basis
Related Post
വിവിധ തസ്തികകളിൽ കരാർ നിയമനം
◾️ആരോഗ്യ മിഷനിൽ ഓഡിയോ മെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 24 വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്ജെക്ടില്‍’ തസ്തികയുടെ
പേര് ചേര്‍ക്കണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
◾️തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂണ്‍ 25 ന് വൈകിട്ട് അഞ്ചിനകം bpokul@gmail.com ല്‍ അയക്കണം. കൂടിക്കാഴ്ച ജൂണ്‍ 30 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Post a Comment