RP Foundation provides financial assistance of 15 crore to Malayalees during the Covid epidemic
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ അടക്കമുള്ള മലയാളികള്‍ക്കായി കൈത്താങ്ങായി വ്യവസായ രംഗത്തെ പ്രമുഖനായ രവി പിള്ളയുടെ ആര്‍പി ഫൗണ്ടേഷന്‍. 15 കോടി രൂപയുടെ ധനസഹായമാണ് രവി പിള്ള പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളില്‍ ആര്‍ പി ഫൗണ്ടേഷന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുക, പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യാത്രാസഹായം നല്‍കുക എന്നിവ ഇതില്‍ ചിലതാണെന്ന് രവി പിള്ള പറഞ്ഞു. ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 രോഗികള്‍ക്ക് കിടത്തി ചികിത്സ സൗകര്യവുമൊരുക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പ്രയാസമുള്ള പരമാവധി ആളുകളിലേക്ക് എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് രവി പിള്ള പറഞ്ഞു.
രവി പിള്ളയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് RP Foundation ആരംഭിച്ചത്. ഇതുവരെ 85 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ഭവനരഹിതർക്ക് വീടുകൾ പണിയുക, പിന്നോക്കാവസ്ഥയിൽ നിന്നുള്ള ശോഭയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുക, നിരാലംബരായ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ വിവാഹച്ചെലവ് നികത്തുക, അവർക്ക് ജോലി നൽകുക എന്നിവയാണ് ഇന്ത്യയിലും വിദേശത്തും സജീവമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഏറ്റെടുത്ത ചില പ്രവർത്തനങ്ങൾ.
നോര്‍ക്ക റൂട്‌സിലൂടെ പ്രവാസി മലയാളികളെ സഹായിക്കാന്‍ അഞ്ചു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറും. പത്ത് കോടി രൂപ കോവിഡ് പ്രതിസന്ധിയിലാക്കിയ കുടുംബങ്ങള്‍ക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിനും, വിധവകളെ സഹായിക്കാനുമാണ്.
അര്‍ഹരായ ആളുകള്‍ സ്ഥലം എംപി/മന്ത്രി/എംഎല്‍എ/ജില്ലാ കളക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം താഴെ പറയുന്ന മേല്‍ വിലാസത്തില്‍ അപേക്ഷിക്കണം.
RP Foundation, P.B. No. 23, Head Post Office, Kollam – 01, Kerala, India. Alternatively, could email: rpfoundation@drravipillai.com.
Related POST
ജോലി ഒഴിവുകൾ അറിയാൻ താഴത്തെ പട്ടിക കാണൂ
إرسال تعليق