Application invited for the various post on contract basis
താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍, മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ ഒഴിവുള്ള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിഎന്‍വൈസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എം എസ് സി യോഗ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 22 ന് വൈകുന്നേരം നാല് മണിക്കകം ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2700911
വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന അസ്സീസി വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റ്, കേസ് വര്‍ക്കര്‍ കം ഫീല്‍ഡ് വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, നൈറ്റ് സെക്യൂരിറ്റി തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 27 വൈകിട്ട് അഞ്ചിനു മുമ്പ് സുപ്പീരിയര്‍ ജനറല്‍, എഫ്.ഐ.എച്ച് ജനറലേറ്റ്, പാലത്തറ, തട്ടാമല പി. ഒ, കൊല്ലം-691020 വിലാസത്തില്‍ തപാല്‍ വഴിയോ assisinirbhaya@gmail.com മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9605009555
Post a Comment