ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ ജോലി ഒഴിവുകള്‍ Various vacancies in ECHS Polyclinics

Application invited for the post of Peon, Dental Hygienist in ECHS Polyclinics.



Related post




റാന്നി, പത്തനംതിട്ട, മാവേലിക്കര ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ പ്യൂണ്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. 


പ്യൂണ്‍  (റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി, പത്തനംതിട്ട, മാവേലിക്കര ക്ലിനിക്കുകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത:- ഇഎസ്എം (എക്സ് ഹവീല്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെ )സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍)  വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.
അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍  സര്‍ജനില്‍ നിന്നുള്ള ഓഫീസ് സീലോടുകൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. റാന്നി, പത്തനംതിട്ട പോളി ക്ലിനിക്കുകളില്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മാവേലിക്കരയില്‍ ആലപ്പുഴ ജില്ലകാര്‍ മാത്രവും.പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.

ഡെന്റല്‍ ഹൈജിനിസ്റ്റ് (റെജിമെന്റല്‍ സ്റ്റാഫ് ) ഒരു ഒഴിവ് റാന്നി പോളിക്ലിനിക്കില്‍ മാത്രമാണുള്ളത്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം .
ക്ലാസ് ക ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം, കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്‌സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പത്തനംതിട്ട ജില്ലകാര്‍ക്ക് മുന്‍ഗണന. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.

ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷകള്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഇസിഎച്ച്എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി പി ഒ, റാന്നി, പത്തനംതിട്ട -689673 എന്ന വിലാസത്തില്‍ ഈ മാസം 19ന് നാലിന് മുന്‍പായി തപാല്‍ മുഖേനയോ ഇ-മെയില്‍ (echsranni@gmail.com) വഴിയോ സമര്‍പ്പിക്കണം. ബയോഡാറ്റാ, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്,മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാര്‍ത്ഥികള്‍ കോണ്‍ടാക്ട് അഡ്രസും മൊബൈല്‍ നമ്പറും  അപേക്ഷഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 04735 229991, 7909189947.


Post a Comment

أحدث أقدم

Display Add 2