Application invited for the various temporary post in idukki medical college
Related Post
ഇടുക്കി മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ
ഇടുക്കി മെഡിക്കല്‍ കോളേജിലെ ഏആര്‍ടി വിഭാഗത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍, കൗണ്‍സിലര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെ ഒന്നു വീതം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍(യോഗ്യത- എംബിബിഎസ് (ടിസിഎംസി രജിസ്‌ട്രേഷന്‍, വേതനം-36000), കൗണ്‍സിലര്‍ (യോഗ്യത-എം.എസ്.ഡബ്യൂ(എം ആന്‍ഡ് പി), കമ്പ്യൂട്ടര്‍ പരിജ്ഞാനം, വേതനം- 13000), നഴ്‌സ്( യോഗ്യത- ബി.എസ്.സി, എ.എന്‍.എം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം- 13,000), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത- ബിഎസ്.സി, എം.എല്‍.റ്റി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഎംഎല്‍റ്റി യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരേയും പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം artidukkirecruit21@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂലൈ 22നകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ തസ്തികകളിലേക്കും എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും. തീയതി പിന്നീട് അറിയിക്കും. ഫോണ്‍- 9489308785
തിരുവനന്തപുരം:ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ ശേഷം കേരള സര്‍ക്കാരിന്റെ ആയൂര്‍വേദ നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം dmoismtvm@gmail.com എന്ന ഇ-മെയിലിലേക്ക് ജൂലൈ 19 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ അയയ്ക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.
إرسال تعليق