Application invited for the various post in private institutions
എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി നേടാം
മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ്, വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 04832 734 737.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ ഓഫിസർ താൽകാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.
إرسال تعليق