Application invited for the post of Team leader, Community Engineer in Jaljeevan Mission
Related Post
കുടുംബശ്രീ ജലജീവൻ മിഷനിൽ ഒഴിവുകൾ
കൊല്ലം ജില്ലയിൽ ആണ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്.
വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓൺലൈൻ ഇന്റർവ്യൂ
ഇടുക്കി: നെടുംകണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ എന്‍.എച്ച്.എം മുഖേന താത്ക്കാലികമായി താഴെ പറയുന്ന തസ്തികകളിലേയ്ക്ക് ഉണ്ടാകാന്‍ ഇടയുള്ള പ്രതീക്ഷിത ഒഴിവുകളിലേയ്കക്ക് നിയമനം നടത്തുന്നതി ലേയ്ക്കായി ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
നിബന്ധനകള്‍:
1. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.
2. അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും താഴെ പറയുന്ന മെയില്‍ ഐഡിയിലേയ്ക്ക് 05/07/2021, ഉച്ചകഴിഞ്ഞ് 03ന് മുമ്പ് അപ്-ലോഡ് ചെയ്യേണ്ടതാണ്. ഇ-മെയില്‍: hr.thqhndkm@gmail.com
3. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
4. അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം യോഗ്യരായവരെ വിളിച്ച് ഇന്റര്‍വ്യൂ നടത്തുന്നതായിരിക്കും.
5. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം 12/07/2021 ന് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതുമായിരിക്കും.
6. കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം.
7. യോഗ്യത – പി.എസ്.സി ആംഗീകൃത കോഴ്‌സുകള്‍, പ്രവര്‍ത്തി പരിചയം അഭികാമ്യം
തസ്തികകള്‍
1. മെഡിക്കല്‍ ഓഫീസര്‍
2. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
3. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്
4. സ്റ്റാഫ് നേഴ്‌സ്
5. ലാബ് ടെക്‌നീഷ്യന്‍
നിയമനം, വേതനം എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും എന്‍.എച്ച്.എം ന്റേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്.
Post a Comment