Application invited for the various temporary Appointment in government department
ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റല്‍ താത്ക്കാലിക തസ്തികയില്‍ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.cet.ac.in ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 25 ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം-16 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
വനിതകൾക്ക് അവസരം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് കേരള സംസ്ഥാ വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ നൽകുന്നു.
18നും 55നും ഇടയിൽ പ്രായമുളള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ 6% പലിശ നിരക്കിൽ വായ്പ ലഭിക്കും. www.kswdc.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫിസിൽ നേരിട്ടോ, വഴുതക്കാട്, തൈക്കാട് പി.ഒ എന്ന മേൽവിലാസത്തിലോ അയയ്ക്കാമെന്ന് മേഖലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2328257, 9496015006.
ഓവർസീയർ നിയമനം
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗ്രേഡ് രണ്ട് ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 13ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ലാബ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസില്‍ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. 20,065 രൂപയാണ് വേതനം. പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വര്‍ഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം 11ന് വൈകിട്ട് മൂന്നിനകം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ലഭിക്കണം.
സീനിയർ റെസിഡന്റ് നിയമനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഈ വിഷയത്തില്‍ പി.ജി ഉള്ളവരുടെ അഭാവത്തില്‍ മെഡിസിന്‍ / ജനറല്‍ സര്‍ജറി / പള്‍മണറി മെഡിസിന്‍ / അനസ്തേഷ്യ / ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 10 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ലഭിക്കണം.
ഗസ്റ്റ് അധ്യാപക ഒഴിവുകൾ
ചിറ്റൂര്‍ ഗവ.കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.30 ന് ബയോഡാറ്റയും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447425551.
തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാലക്കാട് ജില്ലയില്‍
കൊല്ലംകോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം . പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
إرسال تعليق