Application invited for tge various temporary post in Arokya keralam- National Health Mission
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍, താഴെ പറയുന്ന തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓഗസ്റ്റ് 14 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രായപരിധി 2021 ജൂലൈ 1 ന് 40 വയസ്സ് കവിയരുത്. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
1. എക്സറേ ടെക്നീഷ്യന്‍-
യോഗ്യത-
1.അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 2 വര്‍ഷത്തെ റേഡിയോളജിക്കല്‍ ടെക്നോളജിയില്‍ ഡിപ്ലോമ/ ഡിഗ്രി
2. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ രജിസ്ട്രേഷന്‍ 3.പ്രവര്‍ത്തി പരിചയം അഭികാമ്യം- വേതനം-14000
2. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ –
യോഗ്യത
1.അംഗീകൃത സര്‍വകലാശാല/ അംഗീകൃത പാരമെഡിക്കല്‍ കോളേജില്‍ നിന്നുള്ള ‘ബ്ലഡ് ബാങ്ക് ടെക്നോളജിയില്‍ ഡിപ്ലോമ/ ഡി.എം.എല്‍.റ്റി/ എം.എല്‍.റ്റി
2. കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍
3. പ്രവര്‍ത്തി പരിചയം അഭികാമ്യം. വേതനം – 14000
3. കൗണ്‍സിലര്‍ (എന്‍.എം.എച്ച്.പി)- യോഗ്യത
എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി(സൈക്കോളജി)
2.പ്രവര്‍ത്തി പരിചയം അഭികാമ്യം – വേതനം -14000
4. ഫിസിയോതെറാപ്പിസ്റ്റ് –
യോഗ്യത –
1.ബി.പി.റ്റി ബിരുദം,
2.ആര്‍.സി.ഐ രജിസ്ട്രേഷന്‍,
3. 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം – വേതനം- 20000
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അല്ലെങ്കില്‍ 04862-232221 എന്ന നമ്പറില്‍ ബന്ധപ്പെടുക.
📎 സ്റ്റാഫ് നേഴ്സ് ഒഴിവ്
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 14 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുതല്ല. വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുതാണ്.
യോഗ്യത
1. പ്ലസ് ടു/ പ്രീ-ഡിഗ്രി/ വി.എച്ച്.എസ്.ഇ (സയന്‍സ് വിഷയങ്ങള്‍) പാസ് ആയിരിക്കണം.
2. ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് പാസായിരിക്കണം
3. കേരള നഴ്സസ് & മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍
4. പ്രവര്‍ത്തി പരിചയം അഭികാമ്യം വേതനം -17,000, പ്രായപരിധി- 2021 ല്‍ ഓഗസ്റ്റ് 1 ന് 40 വയസ്സ് കവിയരുത്
കൂടുതല്‍ വിവരങ്ങള്‍ക് www.arogyakeralam.gov.in
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അല്ലെങ്കില്‍ 04862-232221 എന്ന നമ്പറില്‍ ബന്ധപ്പെടുക
إرسال تعليق