Application invited for the various Job opportunities in government institutions

Temporary appointment in government department
Also Read



📎 അധ്യാപക ഒഴിവുകൾ 

◾️ബമ്മണ്ണൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി, എച്ച്.എസ്.ടി- ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി- സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 28 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 04922 217160.

◾️പി.എം.ജി എച്ച്.എസ്.എസ്സിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്‌സ് അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 29 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

📎 ഓവർസിയർ ഒഴിവ്

മലപ്പുറം : മമ്പാട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഐ.ടി.ഐ) ആണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്. ഫോണ്‍: 04931 200260.

📎 ഗസ്റ്റ് അധ്യാപക ഒഴിവ്

മലപ്പുറം :താനൂര്‍ ജി.ആര്‍.എഫ്.ടി.വി എച്ച്.എസ്.എസില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഗണിതം എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 29ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9495410133.

📎 അധ്യാപക നിയമനം

മലപ്പുറം : ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്(ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), എല്‍.പി വിഭാഗം എല്‍.പി.എസ്.എ (രണ്ട്) ജൂനിയര്‍ ലാംഗേജ് അറബിക് ടീച്ചര്‍ യു.പി, എല്‍.പി (ഒന്ന് വീതം) വിഷയങ്ങളില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം

📎 ഇന്റർവ്യൂ

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് ഒക്‌ടോബര്‍ 29ന് നടത്തുമെന്ന് അറിയിച്ചിരുന്ന ഇന്റര്‍വ്യൂ നവംബര്‍ 12ലേക്ക് മാറ്റിവച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

Display Add 2