Temporary appointment in government department

Application invited for the various temporary jobs on contract basis

താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

◾️അസിസ്റ്റന്റ്‌ പ്രൊഫസർ 

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് രാവിലെ 10 ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.gwptctvpm.org സന്ദർശിക്കുക.

Also Read



◾️മെഡിക്കൽ ഓഫീസർ

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസറുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്,  ടി. സി. എം. സി. രജിസ്‌ട്രേഷന്‍ എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി  cru.szims@kerala.gov.in ലേക്ക് മെയില്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമിന്റെ മാതൃക www.ims.kerala.gov.in ല്‍ ലഭ്യമാണ്. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

◾️സപ്പോർട്ട് എഞ്ചിനീയർ

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000/. വിശദ വിവരങ്ങളും അപേക്ഷഫോറവും www.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9895478273.
ഉദ്യോഗാർത്ഥികൾ മേൽ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ് തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി നവംബർ മൂന്ന്.

◾️കോർഡിനേറ്റർ നിയമനം

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് കോ-ഓർഡിനേറ്ററെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസ കരാർ വേതനം 30,000 രൂപ. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ ആയോ (lifemissionkerala@gmail.com) ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭ്യമാണ്.

◾️ഗസ്റ്റ് ലക്‌ച്ചർ

തിരുവനന്തപുരം പിഎംജിയിലുള്ള ഐ എച്ച് ആർ ഡി യുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലേക്ക് എംടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10 ന് ഒറിജിനൽ രേഖകളും പകർപ്പും മറ്റ് അനുബന്ധ രേഖകളും ആയി ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org സന്ദർശിക്കുക.  04712307733, 8547005050 ബന്ധപ്പെടുക.

◾️പ്രൊജക്റ്റ്‌ ഓഫീസർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ്’ (ഒരു ഒഴിവ്), ‘ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്’ (രണ്ട് ഒഴിവ്), എന്ന തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്.

◾️സീനിയർ അനലിസ്റ്റ് 

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന് കീഴിലെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 25000 രൂപ. 50 ശതമാനം കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി / ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനലിസ്റ്റ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.
എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ നവംബര്‍ ആറ് വരെ സ്വീകരിക്കും. 2021 ജനുവരി 21, ജൂണ്‍ 30 തീയതികളിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.supplycokerala.com ല്‍ ലഭിക്കും. ഫോണ്‍: 0468-2241144.

Post a Comment

Previous Post Next Post

Display Add 2