Government ITI Guest Instructor Recruitment

Application invited for the post of guest instructor in Govt ITI
Also Read



മലപ്പുറം : അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡ്, അരിത്‌മെറ്റിക് കം ഡ്രോയിങ് (ഒന്ന്), ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡ് (മൂന്ന്) എന്നീ ട്രേഡുകളിലാണ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നത്.

സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും (എഐസിടിഇ അംഗീകൃതം) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഓട്ടോമോബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം.

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അരിത്‌മെറ്റിക് കം ഡ്രോയിങില്‍ ഏതെങ്കിലും എഞ്ചിനീയറിങ് വിഷയത്തില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ/ ഫിറ്റര്‍, മെഷിനിസ്റ്റ്, ടര്‍ണര്‍ എന്നീ ട്രേഡുകളിലെ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, അരിത്‌മെറ്റിക് കം ഡ്രോയിങ് തസ്തികയിലെ ഇന്റര്‍വ്യൂ നവംബര്‍ രണ്ടിന് രാവിലെ 10.30നും സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) അഭിമുഖത്തിന് നവംബര്‍ മൂന്നിന് രാവിലെ 10.30 നുമാണ്. താത്പര്യമുള്ളവര്‍ അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0483 2850238.

Post a Comment

Previous Post Next Post

Display Add 2