Application invited for the various temporary vacancies in government department
◾️ലാബ് ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
കോഴിക്കോട് ജില്ലയില്‍ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഏഴാം ക്ലാസ് യോഗ്യതയും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 10നും ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് രാവിലെ 10നുമാണ് ഇന്‍ര്‍വ്യൂ നടക്കുക. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
◾️കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു
കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കുന്ന പട്രോളിംഗ് ബോട്ടിലേക്ക് കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45 വയസ്സിനും മദ്ധ്യേ പ്രായമുളളവരും ആയിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെളളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നവംബര്‍ ആറിന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭിക്കണമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു. ഇ. മെയില്‍ : adfbeypore@gmail.com ഫോണ്‍ : 0495 2414074.
◾️വനിത ഹോംഗാര്‍ഡുമാരെ നിയമിക്കുന്നു
കാസര്‍കോട് ജില്ലയില്‍ വനിത ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച 35നും 58നും ഇടയില്‍ പ്രായമുള്ള സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വീസുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 20 നകം കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും ലഭ്യമാണ്. തിരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും. ഫോണ്‍: 04994 231101
◾️അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ഉത്തരവുകളക്ക് വിധേയമായി നിയമിക്കും.
നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ അഞ്ചിന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
Post a Comment