Job Recruitment for Accountant cum Data entry operator & Overseer in the MGNREP

Application invited for the post of Accountant cum Data entry operator & Overseer

ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

പാലക്കാട്‌ : കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയോ ആണ് ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള യോഗ്യത. ബികോം വിത്ത് പി.ജി.ഡി.സി.എ അക്കൗണ്ടിംഗാണ് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കുള്ള യോഗ്യത. അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും മുന്‍പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയം ഉണ്ടെങ്കില്‍ അതിന്റെ രേഖകളും ഉള്‍പ്പെടെ പൂര്‍ണമായ ബയോഡാറ്റ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04924 230157

Also Read



Post a Comment

Previous Post Next Post

Display Add 2