Temporary appointment in government department

Application invited for the various temporary vacancies in government institutions

ഭൂജലവകുപ്പിൽ കരാർ നിയമനം 

നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതൽ ഓൺലൈൻ ആയി നടത്തും.
ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27നും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, തിരുവനന്തപുരം, ക്ലർക്ക് കം അക്കൗണ്ടന്റ്, തിരുവനന്തപുരം 29നും ക്ലർക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബർ മൂന്നിനും ടൈപ്പിസ്റ്റ്, തിരുവനന്തപുരം ആറിനും ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ എട്ടിനും ഓഫീസ് അറ്റൻഡന്റ്, എറണാകുളം ഒൻപതിനും ലബോറട്ടറി അറ്റൻഡർ, എറണാകുളം 11നും നടക്കും.

നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ഹാജരായി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓൺലൈൻ വഴി പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 9495186655.

ഡോക്ടർ നിയമനം

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യോളജി,ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, റേഡിയോ ഡയഗ്നോസിസ്, ഓഫ്‌തോല്‍മോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ, ഡി.എന്‍.ബി, എം.ഡി/എം.സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പടെയുള്ള അപേക്ഷ ഒക്‌ടോബര്‍ 30നകം വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ലേക്ക് ലഭ്യമാക്കണം.

തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്പീച്ച് ആന്റ് ബിഹേവിയറൽ തെറാപ്പി പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471 2227866.

ട്രേഡസ്മാൻ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (മെക്കാനിക്കൽ-ഹൈഡ്രോളിക്‌സ്‌ലാബ്/ ഹീറ്റ് എഞ്ചിൻലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലെ അഭിമുഖം 28ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. രണ്ട് ഒഴിവുണ്ട്. ഐ.റ്റി.ഐ (പ്ലംബിങ്/ ഹൈഡ്രോളിക്‌സ്/ ഡീസൽമെക്കാനിക്/ മോട്ടോർ മെക്കാനിക് വെഹിക്കിൾ)/ കെജിസി ഇ-ഓട്ടോമൊബൈൽ/ റ്റി.എച്ച്.എസ് (റ്റു&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.





Post a Comment

Previous Post Next Post

Display Add 2