Temporary appointment in government department

Application invited for the post of clerk, data entry operator in various govt department

താൽകാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

📎 ക്ലര്‍ക്ക് ഒഴിവ്  

പാലക്കാട്‌ കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി ക്ലര്‍ക്കിന്റെ ഒരു താത്ക്കാലിക ഒഴിവുണ്ട്. മലയാളം ടൈപ്പിംഗ് അടക്കമുള്ള കമ്പ്യൂട്ടര്‍ പരിഞ്ജാനത്തോടെ അംഗീകൃത / ഡിപ്ലോമ /ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.

📎 ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്

തൃശൂര്‍ ജലവിഭവ വകുപ്പിന് കീഴിൽ തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ കാര്യാലയത്തിൽ വാട്ടർ ഇയർബുക്ക് പ്രസിദ്ധീകരണത്തിന്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു വർഷത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 3 ന് 5 മണിക്ക് മുമ്പ് അപേക്ഷകൾ നൽകണം. പ്രായപരിധി 18-45. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
ഫോൺ : 0487 2332054 ഇമെയിൽ :hydrologycirclekerala@gmail.com

Also Read



Post a Comment

Previous Post Next Post

Display Add 2