Application invited for the post of Driver, Attendant in various institutions
ഡ്രൈവര്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 04734-223236.
ടാറ്റ ആശുപത്രിയില്‍ അറ്റന്റന്റ് ഒഴിവ്
കാസര്‍കോട് ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില്‍ അറ്റന്റന്റ് ഗ്രേഡ് -രണ്ട് ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഏഴാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118
Post a Comment