Temporary appointment in govt department - Apply Now

Application invited for the post of Doctor, Pharmacist, Cleaning staff and Project Staff




ഡോക്ടര്‍, ഫാര്‍മിസ്റ്റ്,ക്ലീനിങ്ങ് സ്റ്റാഫ് ഒഴിവ്

അജാനൂര്‍ പഞ്ചായത്തിന് കീഴിലെ അജാനൂര്‍, ആനന്ദാശ്രമം എന്നീ കുടംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, ഫാര്‍മിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 ന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ബി.ഫാം/ ഡി ഫാം യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മിസ്റ്റ് തസ്തികയിലേക്കും ഏഴാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ശുചീകരണ തൊഴിലാളിയുടെ തസ്തികയിലേക്കും അപേക്ഷിക്കാം.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

ചെറുവത്തൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി 1ന് 18 നും 30നും ഇടയിലായിരിക്കണം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ നേരിട്ടോ seccheruvathurgp@gmail.com എന്ന ഈമെയിലിലോ അപേക്ഷിക്കണം.

Post a Comment

Previous Post Next Post

Display Add 2