Application invited for the various Temporary employment news
Also Read
◾️കാന്റീൻ നടത്തിപ്പിന്
തിരുവനന്തപുരം: വഞ്ചിയൂരിലെ സൈനിക റസ്റ്റ് ഹൗസ് കാന്റീന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്താന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാരില്‍ നിന്നും സൈനികരുടെ വിധവകളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 13 ന് മുന്‍പായി ദര്‍ഘാസുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748.
◾️അധ്യാപക ഒഴിവ്
കൊല്ലം : സംസ്ഥാനസർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അദ്ധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. M.Des ബിരുദം അല്ലെങ്കിൽ പിജിഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ ഇൻഡസ്ടറിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റയും, CVയും സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 18.10.2021-നു മൂന്ന് മണിക്കകം പ്രിൻസിപ്പാൾ കെഎസ്‌ഐഡി, ചന്ദനത്തോപ്പ് കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
◾️സീനിയോരിറ്റി രെജിസ്ട്രേഷൻ പുനസ്ഥാപിക്കാം
എറണാകുളം: റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയിൽ മന:പൂർവ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് എംപ്ലോയ്‌മെന്റ് അസൽ രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിച്ചു നൽകും.
അർഹതയുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി പ്രത്യേക പുതുക്കൽ നടത്താവുന്നതാണ്. 01/10/2021 മുതൽ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്‌ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസിൽ നേരിട്ടോ/ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിച്ചാലും പുതുക്കൽ നടത്താം.
സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ നിലവിലില്ലാതിരുന്ന കാലത്തെ തൊഴിൽരഹിത വേനതത്തിന് അർഹത ഉണ്ടായിരിക്കില്ല. എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ഈ ഓഫീസിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷൻ എംപ്ലോയ്‌മെന്റ് ഓഫീസർ (പി&ഇ) അറിയിച്ചു.
◾️ഗസ്റ്റ് അധ്യാപകൻ
തിരുവനന്തപുരം: സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി 22ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
◾️അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രിയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: MDS in Community Dentistry. ശമ്പള സ്‌കെയിൽ: 68900-205500, പ്രായം: 22-45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഓ.സി ഹാജരാക്കേണ്ടതാണ്.
◾️SC പ്രമോട്ടർ
കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്.ടി പ്രൊമോട്ടര്‍മാരുടെ ഒഴിവുളള രണ്ട് തസ്തികയില നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള എഴുത്തും വായനയും അറിയാവുന്ന 25 നും 50 നും മധ്യേ പ്രായമുളള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം ഒക്‌ടോബര്‍ 20-ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കുട്ടമ്പുഴ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് നിയമനത്തിന് മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 9496070361.
إرسال تعليق