Application invited for the temporary appointment in Govt department
ഫീൽഡ് വർക്കർ, സോഷ്യൽ വർക്കർ, ഓഫീസർ, ജൂനിയർ മെഡിക്കൽ ഓഫീസർ, അധ്യാപകൻ ഒഴിവുകൾ
◾️തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് ഫീല്‍ഡ് വര്‍ക്കര്‍, പ്രൊജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍, ഡയറ്റിഷ്യന്‍ കം ഫീല്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍, ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ മതിയായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 12ന് മുന്‍പ് പ്രിന്‍സിപ്പലിനു നേരിട്ടോ തപാല്‍ വഴിയോ, ഇ-മെയില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്: 0471-2528855, 0471-2528386.
◾️തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പില്‍ സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, യു.ഐ. ഡിസൈനര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 0471-2304594, 0471-2303229. ഇ-മെയില്‍: keralatribes@gmail.com.
അധ്യാപക നിയമനം
◾️കാസര്‍ഗോഡ്: മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.നോൺ വൊക്കേഷനൽ ടീച്ചർ കോമേഴ്‌സ് (എം.കോം, ബി.എഡ്, സെറ്റ്), നോൺ വൊക്കേഷനൽ ടീച്ചർ ഇ ഡി (എം.കോം, ബി.എഡ്, സെറ്റ്), വൊക്കേഷനൽ ടീച്ചർ അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (എം.കോം), വൊക്കേഷനൽ ടീച്ചർ മാർക്കറ്റിങ് ആൻഡ് സെയിൽസ്മാൻഷിപ്പ് (എം.കോം/എം.ബി.എ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ വിഭാഗം ഓഫീസിൽ ഹാജരാകണം.
◾️കാസര്‍ഗോഡ്: തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ രണ്ടിന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ.
◾️മലപ്പുറം: കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യയാരയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
◾️മലപ്പുറം : ചുള്ളിക്കോട് ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അറബിക് (സീനിയര്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂളില്‍ ഹാജരാകണം.
◾️തിരുവനന്തപുരത്തെ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കു യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ എട്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകാമെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0471-2322930.
◾️തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ് വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ ഗ്രാഫിക്‌സ് തസ്തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 10ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post a Comment