Temporary appointment in govt dept - Apply Now

Application invited for the various temporary vacancies

കൊല്ലം: മയ്യനാട് സി. കേശവന്‍ സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 13 ന് രാവിലെ 11 മണിക്ക് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഹാജരാകണം. ഫോണ്‍-0474 2555050.

കൊല്ലം: കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സമാന തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ സിവില്‍/ക്രിമിനല്‍ കോടതികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ ആയിരിക്കണം. പ്രായപരിധി 62 വയസ്. 179 ദിവസത്തേക്കോ അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ ആണ് നിയമനം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെട്ട നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം വിലാസത്തില്‍ നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 18.

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിൽ ഒക്ടോബർ 20നും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒക്ടോബർ 22 നും അഭിമുഖം നടത്തും. ബ്ലോക്ക് ടെക്നോളജി മാനേജർ യോഗ്യത: കൃഷി അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയവും കമ്പ്യൂട്ടർ പരിചയവും. കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം.സി.എ, ഒന്നരവർഷത്തെ പ്രവൃത്തിപരിചയം/ പി.ജി.ഡി.സി.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് ദിവസം രാവിലെ കളക്ട്രേറ്റ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9995482163.








Post a Comment

أحدث أقدم

Display Add 2