Application Invited for the various temporary jobs in government department
Also Read
◾️കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് – II, ജൂനിയർ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
◾️തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അനസ്‌തേഷ്യോളജി – 2, റേഡിയോ ഡയഗ്നോസിസ് – 2, ന്യൂക്ലിയർ മെഡിസിൻ – 2, സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1, മൈക്രോബയോളജി – 1, പാലിയേറ്റീവ് മെഡിസിൻ – 1.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.
Post a Comment