Application invited for the post of Unit manager, Tele Caller, Financial Advisor
സ്വകാര്യ ഒഴിവുകള്‍: എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നവംബര്‍ മൂന്നിന് അഭിമുഖം നടത്തുന്നു. ടെലികോളര്‍ (രണ്ട് ഒഴിവ്), യൂണിറ്റ് മാനേജര്‍ (നാല് ഒഴിവ്), ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (30 ഒഴിവുകള്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ബിരുദവും മികച്ച ആശയവിനിമയ ശേഷിയുമുള്ള 24നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് ടെലികോളര്‍ തസ്തികയിലേക്കും ബിരുദവും പ്രവൃത്തി പരിചയവും 30ല്‍ താഴെ പ്രായവുമുള്ളവര്‍ക്ക് യൂനിറ്റ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പത്താംതരം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയും 55ല്‍ താഴെ പ്രായവുമാണ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നേരിട്ട് ഓഫീസില്‍ വന്നു രജിസ്ട്രേഷന്‍ നടത്തണം. പുതുതായി രജിസ്ട്രേഷന്‍ നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കുമായി 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടുക. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ ഇതാ ഗൂഗിളിന്റെ പുതിയ ആപ്പ്
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിശു വികസന വകുപ്പിൽ താൽകാലിക നിയമനം
കൊച്ചി: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ 12 ബ്ലോക്കുകളിലും ഒരു കോര്‍പ്പറേഷന്‍ പരിധിയിലും ഒഴിവുള്ള ന്യൂട്രിഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള ബ്ലോക്കുകള്‍ & കോര്‍പ്പറേഷന്‍ : ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, പള്ളുരുത്തി, വാഴക്കുളം, വടവുകോട്, വൈപ്പിന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍
വിദ്യാഭ്യാസ യോഗ്യത: എംഎസ്.സി ന്യൂട്രീഷ്യന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്ട്രീഷ്യന്‍ ക്ലിനിക്/ ന്യൂട്ട്രീഷ്യന്‍ ആന്റ് ഡയടെറ്റിക്‌സ് ഒ രു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: പരമാവധി 45 വയസ്. ദിവസ വേതനം: 500 രൂപ (ആഴ്ചയില്‍ രണ്ട് ക്ലിനിക്)
അപേക്ഷ ഫോം ഐ.സി.ഡി.എസ് ഓഫീസുകളിലും shorturl.at/bghsC എന്ന ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ന്യൂട്രിഷനിസ്റ്റുമാര്‍ അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍’പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030’എന്ന വിലാസത്തിലോ sampushtaker…@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 12 ന് വൈകിട്ട് മൂന്നിന് മുമ്പായി ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് 0484 2423934 ഫോണ്‍ നമ്പറില്‍ അന്വേഷിക്കാം.
പ്രൊജക്റ്റ് അസിസ്റ്റന്റ്
◾️ഇടുക്കി : അടിമാലി ഗ്രാമ പഞ്ചായത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് പേയ്മെന്റുകള്‍ ഇ ഗ്രാം സ്വാരാജ് പി എഫ് എം എസ് ഇന്റര്‍ഫേസ് മുഖേന നടത്തുന്നതിന് സഹായിക്കുന്നതിനായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ കരാര്‍ വൃവസ്ഥയില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9 നകം മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യത:-
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (DCP)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാ ശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍
വിഭാഗം:- പട്ടിക വര്‍ഗ്ഗം, പ്രായ പരിധി:- 2021 ജനുവരി 1 ന് 18 നും 33 നും ഇടയില്‍,
വേതനം:- 780.00- രൂപ ദിവസ വേതനം., അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 9
അര്‍ഹരായവരെ അഭിമുഖത്തിനും പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനും ശേഷം കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതാണ്.
إرسال تعليق