Application invited for the post of various temporary Appointment
Also Read
◾️പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കാസര്‍കോട് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് നശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിജയിച്ചവര്‍, അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. ഫോണ്‍: 04994-260049
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾️തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അനസ്‌തേഷ്യോളജി – 2, റേഡിയോ ഡയഗ്നോസിസ് – 2, ന്യൂക്ലിയർ മെഡിസിൻ – 2, സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1, മൈക്രോബയോളജി – 1, പാലിയേറ്റീവ് മെഡിസിൻ – 1.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്
കാസര്‍കോട് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ (ഒന്ന്), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. ത്രിവത്സര പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് അക്രഡിറ്റഡ് ഓവര്‍സിയറുടെ യോഗ്യത. ബി.കോം വിത്ത് പി.ജി.ഡി.സി.എയാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെയും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിനും പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04994260073
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അസിസ്റ്റന്റിന്റെ ഒഴിവ്
മഞ്ചേശ്വരം പഞ്ചായത്തില്‍ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിജയിച്ചവര്‍, അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം. അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 11 ന്.
إرسال تعليق