Application invited for the various temporary vacancies in govt institutions
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
◾️ജൂനിയർ ലാബ് അസിസ്റ്റന്റ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. 12 ഒഴിവുണ്ട്.
പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ. അപേക്ഷ 22ന് വൈകിട്ട് 5നകം നൽകണം.
◾️ട്രേഡ്‌സ്മാൻ
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: 0472 2812686.
◾️ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, ടാലി, ആട്ടോകാഡ്, മോബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9961982403.
◾️ഗസ്റ്റ് ഫാക്കൾറ്റി
പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്.സി അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ഐ.എസ്സ്.എൽ (ഇന്ത്യൻ സൈൻ ലാംഗ്വേജ്) പരിജ്ഞാനവുമാണ് യോഗ്യത.
താല്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആന്റ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുകം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2345627, 8289827857.
Technology Post
إرسال تعليق