Application invited for the various temporary vacancies in government services
Also Read
📎 അസിസ്റ്റന്റ് പ്രൊഫസർ
കേപ്പിനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം.
📎അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്
കാസര്‍കോട്: പനത്തടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 18ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍. ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04672227300.
📎അധ്യാപക ഒഴിവ്
◾️കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) നു കീഴില്‍ മുട്ടത്തറ, പെരുമണ്‍, പത്തനാപുരം, ആറന്‍മുള, പുന്നപ്ര, കിടങ്ങൂര്‍, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലുള്ള എന്‍ജിനിയറിങ് കോളേജുകളിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും, ഐ.എം.ടി പുന്നപ്ര / തലശ്ശേരി എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെ എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റിലും, വടകര എന്‍ജിനിയറിങ് കോളേജിലെ എം.സി.എ ഡിപ്പാര്‍ട്ട്മെന്റിലും 2021-22 അദ്ധ്യയനവര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. പി.എച്ച്.ഡി/ എം.ഫില്‍ /നെറ്റ് എന്നീ യോഗ്യതകള്‍ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.capekerala.org എന്ന വെബ്സൈറ്റ് വഴിയോ ~ഒഴിവുകള്‍ ഉള്ള കോളേജുകളുടെ വെബ്‌സൈറ്റുകള്‍ വഴിയോ ഓണ്‍ലൈനായി 17 നകം അപേക്ഷ സമര്‍പ്പിക്കണം.
◾️കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമയുളളവര്‍ക്ക് നവംബര്‍ 15ന് രാവിലെ 10ന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. ഫോണ്‍: 04672211400.
◾️കാസര്‍കോട് : ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.
📎അസിസ്റ്റന്റ് പ്രൊഫസർ
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം.
ഒന്നാം ക്ലാസ് എംസിഎ ബിരുദത്തോടൊപ്പം രണ്ടു വർഷം സർവകലാശാലതലത്തിൽ അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ 17 ന് രാവിലെ 10 മണിക്ക് അസൽ രേഖകളും പകർപ്പും സഹിതം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടക്കുന്ന പരീക്ഷ എഴുതണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക:് http://cet.ac.in.
📎പരിശീലകരുടെ താൽകാലിക ഒഴിവ്
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ ചുവടെ പറയുന്ന കായികയിനങ്ങളില്‍ പരിശീലകരുടെ താല്‍കാലിക ഒഴിലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അക്വാട്ടിക്സ്, ആര്‍ച്ചറി, അത്ലെറ്റിക്സ്, ബാറ്റ്മിന്റണ്‍ (ഷട്ടില്‍), ബെയിസ്ബോള്‍, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫില്‍, റോവിങ്, ടേബിള്‍ ടെന്നീസ്, വോളിബോള്‍, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങള്‍ക്കാണ് പരിശീലകരെ തേടുന്നത്.
ഒരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്.
യോഗ്യരായ അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sportscouncil.kerala.gov.in, 0471-2330167, 0471-2331546.
📎ITI ൽ ഒഴിവുകൾ
കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17.11.2021 രാവിലെ 10.30ന് പ്രന്‍സിപ്പല്‍ മുന്‍പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
📎ഗസ്റ്റ് ലക്ചറര്‍
മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബി.ടേക് യോഗ്യത ഉള്ളവര്‍ക്കായി 16.11.2021 ചൊവാഴ്ച 10 മണിക്ക് എഴുത്ത് പരീക്ഷയും കൂടികാഴ്ചയും നടത്തുന്നു. കൂടികാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post a Comment