Job Vacancies in kerala - Temporary appointment in government service

Application invited for the various temporary Appointment
Also Read



◾️ഡ്രൈവർ ഒഴിവ്

തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഒഴിവുള്ള ഡ്രൈവർ ഓൺ ഡെയ്ലി വേജസ് ഒഴിവിലേക്ക് 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം പരമാവധി 179 ദിവസത്തേക്കാണ്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം. പ്രായപരിധി 18 നും 45നും ഇടയിൽ വരുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2208205, 2201366, 8078322205

◾️കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുകൾ

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17.11.2021 രാവിലെ 10.30ന് പ്രൻസിപ്പൽ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Post a Comment

Previous Post Next Post

Display Add 2