Temporary appointment in government department

Application invited for the post of various temporary vacancies

Read Also



◾️ഗസ്റ്റ് അധ്യാപകൻ

നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റായ www.gcn.ac.in സന്ദർശിക്കുക.

◾️ട്രേഡ്‌സ്മാന്‍

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍, പ്ലബിങ് ആര്‍&എസി) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.ഇ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഒന്‍പതിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

◾️കൊച്ചി: സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുളള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയാറാക്കുവാന്‍ നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യൂമറേറ്റര്‍മാരായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്തലത്തില്‍ എന്യൂമറേറ്ററായി പ്രവര്‍ത്തിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുക.

എം.എസ്.ഡബ്ലിയു, ഹ്യുമാനിറ്റിസ് മുതലായ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, മറ്റ് വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും എന്‍.എസ്.എസ് വാളന്റിയര്‍മാര്‍ക്കും യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താവുന്നതാണ്.
പൂര്‍ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്യൂമറേഷന്‍ ജോലികള്‍ ചെയ്യാന്‍ താല്പര്യമുളളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനമുളളവരും അതത് ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ കാര്യാലയത്തില്‍ ബന്ധപ്പെടണം. വിവരശേഖരണം പൂര്‍ത്തിയാക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

Post a Comment

أحدث أقدم

Display Add 2