Application invited for the post of administrator on Temporary basis
Also Read
താൽകാലിക ഒഴിവ്
സി-ഡിറ്റ് നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജെക്റ്റിലേക്കു നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടർ ഹാർഡ്വെയർ ലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ളവരാകണം.
നിശ്ചിത യോഗ്യതയുള്ളവർക്ക് നവംബർ ഒമ്പതിന് തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടി ഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതലറിയാൻ www.cdit.org സന്ദർശിക്കുക.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അധ്യാപക ഒഴിവ്
കാര്യവട്ടം ഗവ .കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനു ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .ഫോൺ: 0471-2417112
إرسال تعليق