Application invited for the various temporary job vacancies
Also Read
താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു
തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കെയർടേക്കർ-രണ്ട് ഒഴിവ്- പ്രായപരിധി: 1.1.2021ന് 40 വയസ് കവിയരുത്. കുറഞ്ഞ യോഗ്യത: എസ് എസ് എൽ സി. സ്വീപ്പർ: രണ്ട് ഒഴിവ്(സ്ത്രീ-1, പുരുഷൻ-1), പ്രായപരിധി: 1.1.2021ന് 40 വയസ് കവിയരുത്. കുറഞ്ഞ യോഗ്യത: ഏഴാം ക്ലാസ് സെക്യൂരിറ്റി: മൂന്ന് ഒഴിവ്- പ്രായപരിധി: 1.1.2021ന് 50 വയസ് കവിയരുത് കുറഞ്ഞ യോഗ്യത: എസ് എസ് എൽ സി. താൽപര്യമുള്ളവർ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 വൈകീട്ട് 5 മണി. ഫോൺ: 0487 2332099
ഇന്റര്‍വ്യൂ
ഇടുക്കി ജില്ലയില്‍ ചിത്തിരപുരം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് നവംബര്‍ 17 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ NTC / NAC യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ഐടിഐ ചിത്തിരപുരം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04865 -296299, 9846046173
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്
ആലപ്പുഴ: ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് വഴി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിനെ ആവശ്യമുണ്ട്.
സര്‍ക്കാര്‍ പദ്ധതികള്‍ ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കണക്ക് ഓഡിറ്റ് ചെയ്യുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ അപേക്ഷ നവംബര്‍ 20നകം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477-2961063
ലാബ് സ്റ്റാഫുമാരെ നിയമിക്കുന്നു
തൃശൂര്‍ കുന്നംകുളം ഗവ.ടെക്നിക്കൽ കോളേജിലെ കമ്പ്യൂട്ടർ, വർക്ക്ഷോപ്പ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ലാബ് സ്റ്റാഫുമാരുടെ താൽക്കാലിക നിയമനം നടത്തുന്നതിനുവേണ്ടിയുള്ള ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക് നടത്തും. കമ്പ്യൂട്ടർ ഡെമോൺസ്ട്രേറ്റർ (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്-1), ട്രേഡ്‌സ്മാൻ(യോഗ്യത: ഐ ടി ഐ ഇൻ കമ്പ്യൂട്ടർ, ഒഴിവ്-2), ടൂൾ ആന്റ് ഡൈ ഡെമോൺസ്ട്രേറ്റർ (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്-2), വർക്ക് ഷോപ്പ് ഇൻസ്ട്രാക്റ്റർ (യോഗ്യത- ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ, ഒഴിവ് -1), ട്രേഡ്‌സ് മാൻ ഫിറ്റിങ്(യോഗ്യത- ഐ ടി ഐ ഇൻ ഫിറ്റിങ്, ഒഴിവ്-1) എന്നീ വകുപ്പുകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04885-226581
Post a Comment