Temporary Job Vacancies in Kerala - temporary appointment in govt department

Application invited for the various temporary job vacancies

Also Read



◾️അറ്റന്‍ഡര്‍ (ദൃഷ്ടി പദ്ധതി ) – താല്ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത :- 10-ാം ക്ലാസ്സ് പാസായിരിക്കണം, നേത്ര പരിരക്ഷ വിഭാഗത്തില്‍ ജോലി ചെയ്ത മുന്‍പരിചയം, ആയുര്‍വേദ തെറാപ്പി വിഭാഗത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന . പ്രതിമാസം 10,000 രൂപാ വേതനം നല്‍കും. താല്പര്യമുള്ളവര്‍ ബയോ ഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഓഫീസിലോ നേരിട്ടോ ismidukki@gmail.com എന്ന ഇ-മെയിലില്‍ ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം.
കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഇന്റര്‍വ്യൂ തിയതി നവംബര്‍ 24 രാവിലെ 10 മണിക്കോ അല്ലെങ്കില്‍ ഫോണ്‍ മുഖേന അറിയിക്കുന്ന തിയതിയിലും സമയത്തും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 04862232318

◾️തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു

കാസര്‍കോട് തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്‌ക്കര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 9.30 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍. ഇന്ത്യന്‍ നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ/ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം. 50 വയസ് കവിയരുത്. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരീക്ഷയില്‍ വിജയിക്കണം. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255461.

For more Job Vacancies 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2