Application invited for the various temporary vacancies in government institutions
വിവിധ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു.
പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ). രണ്ട് വർഷത്തെ ടൈപ്പ് റൈറ്റിംഗ് പരിചയം (ഇംഗ്ലീഷും, മലയാളവും) യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, പ്രായോഗികാനുഭവ യോഗ്യതാപത്രം എന്നിവ സഹിതം തിരുവനന്തപുരം തൈക്കാടുള്ള കമ്മീഷൻ ഓഫീസിൽ 24 ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതുവരെയായിരിക്കും ഈ നിയമനം.
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയറ്റിഷ്യൻ ഗ്രേഡ് രണ്ട് ഈഴവ മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഹോം സയൻസ് ബിരുദവും ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സ് ഡിപ്ലോമയോ അല്ലെങ്കിൽ സയൻസ് വിഷയത്തിൽ ബിരുദവും അപ്ലൈഡ് ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സിൽ പി.ജി ഡിപ്ലോമയും ഫുഡ് ടെക്‌നോളജിയിൽ ഡിപ്ലോമയും ഉണ്ടാവണം.
39,300 – 83,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
◾️ഗസ്റ്റ് ലക്ചറർ
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കെമിസ്ട്രി വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യത എം.എസ്‌സി കെമിസ്ട്രിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കും നെറ്റും.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള എം.എസ്‌സിക്കാരെയും പരിഗണിക്കും. യോഗ്യതയുള്ളവർക്ക് നവംബർ 24ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.
◾️ലാബ് ടെക്നിഷ്യൻ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ നാലിനു വൈകിട്ട് 3.30 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
Post a Comment